---
title: "യു എ ഇയിൽ ഇ​ന്ന്​ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത; താ​പ​നി​ല ഉ​യ​രും"
english_title: "Rain likely in some parts of UAE today temperatures to rise"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/337998/rain-likely-in-some-parts-of-uae-today-temperatures-to-rise"
published_at: "2026-01-24T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697455dcc6fda_rain_uae.jpg"
keywords: []
---

# യു എ ഇയിൽ ഇ​ന്ന്​ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത; താ​പ​നി​ല ഉ​യ​രും

> **Lead Summary:** **ദു​ബൈ: ** ശ​നി​യാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ ​പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ക​ട​ലി​ലും തീ​ര​ദേ​ശ, വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞ​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും.

## Article Content

**ദു​ബൈ: ** ശ​നി​യാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ ​പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ക​ട​ലി​ലും തീ​ര​ദേ​ശ, വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞ​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും.

രാ​ത്രി ഇ​ത്​ മേ​ഘാ​വൃ​ത​മാ​കും. താ​പ​നി​ല അ​ൽ​പം കൂ​ടു​മെ​ങ്കി​ലും സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും. 25 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലേ​ക്ക്​ താ​പ​നി​ല ഉ​യ​രി​ല്ലെ​ന്നും എ​ൻ.​സി.​എം അ​റി​യി​ച്ചു.തെ​ക്കു​കി​ഴ​ക്ക് മു​ത​ൽ വ​ട​ക്കു​കി​ഴ​ക്ക് വ​രെ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്നു.

മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 20 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ്​ വീ​ശു​ക​യും ചി​ല​പ്പോ​ൾ മ​ണി​ക്കൂ​റി​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത കൈ​വ​രി​ക്കു​ക​യും ചെ​യ്യും.അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും ചെ​റി​യ രീ​തി​യി​ലു​ള്ള കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/337998/rain-likely-in-some-parts-of-uae-today-temperatures-to-rise)