---
title: "സ​ഖീ​റിലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു വയസ്സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേർ മ​രി​ച്ചു"
english_title: "Three people, including an eight-year-old, died in a vehicle accident in Zakir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338019/three-people-including-an-eight-year-old-died-in-a-vehicle-accident-in-zakir"
published_at: "2026-01-24T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697466832ce5f_BAHRAIN.jpg"
keywords: []
---

# സ​ഖീ​റിലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു വയസ്സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേർ മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: **സ​ഖീ​റി​ലെ ട്രീ ​ഓ​ഫ് ലൈ​ഫി​ന് സ​മീ​പം അ​ൽ​ഖാ​റ ഏ​രി​യ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു വയസ്സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേർ മ​രി​ച്ചു.

## Article Content

**മ​നാ​മ: **സ​ഖീ​റി​ലെ ട്രീ ​ഓ​ഫ് ലൈ​ഫി​ന് സ​മീ​പം അ​ൽ​ഖാ​റ ഏ​രി​യ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു വയസ്സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേർ മ​രി​ച്ചു.

വി​നോ​ദ​യാ​ത്ര​ക്ക് എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ര​ണ്ട് യു​വാ​ക്ക​ളും എ​ട്ടു വ​യ​സ്സു​ള്ള ഒ​രു കു​ട്ടി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആം​ബു​ല​ൻ​സ് വി​ഭാ​ഗ​വും സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ഏ​റെ​പ്പേ​ർ എ​ത്തു​ന്ന സ​ഖീ​റി​ലെ അ​ൽ-​ഖാ​റ ഭാ​ഗ​ത്താ​ണ് ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു​വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338019/three-people-including-an-eight-year-old-died-in-a-vehicle-accident-in-zakir)