---
title: "ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു"
english_title: "Kozhikode native dies in Kuwait after falling ill while playing badminton"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338200/kozhikode-native-dies-in-kuwait-after-falling-ill-while-playing-badminton"
published_at: "2026-01-25T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975ecbb3733e_dead.jpg"
keywords: []
---

# ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ബാഡ്മിൻറൺ കളിക്കുന്നതിനിടെ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ കുഴഞ്ഞുവീണ് മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ബാഡ്മിൻറൺ കളിക്കുന്നതിനിടെ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ കുഴഞ്ഞുവീണ് മരിച്ചു.

ബാഡ്മിൻറൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ സാജിറ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. മക്കൾ: ഫഹിയ, യാക്കൂബ്. കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ അബ്ബാസിയ ഏരിയ മെമ്പറാണ് ഷംനാസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338200/kozhikode-native-dies-in-kuwait-after-falling-ill-while-playing-badminton)