---
title: "നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​മായതിനാൽ ഒഴിവായത് വൻ ദുരന്തം"
english_title: "A car lost control and crashed into a shop; a major tragedy was averted as it was lunch time"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338750/a-car-lost-control-and-crashed-into-a-shop-a-major-tragedy-was-averted-as-it-was-lunch-time"
published_at: "2026-01-28T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979e9fb68fd1_17.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​മായതിനാൽ ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **മ​നാ​മ: **മുഹറഖിൽ നിയന്ത്രണം വിട്ട കാർ റെഡിമെയ്ഡ് വസ്ത്രശാലയിലേക്ക് ഇടിച്ചുകയറി. ഇന്നലെ ഉച്ചയോടെ മുഹറഖ് പെട്രോൾ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന 'വൺ ടു ത്രീ' റെഡിമെയ്ഡ് ഷോപ്പിലേക്കാണ് കാർ പാഞ്ഞുകയറിയത്.

## Article Content

**മ​നാ​മ: **മുഹറഖിൽ നിയന്ത്രണം വിട്ട കാർ റെഡിമെയ്ഡ് വസ്ത്രശാലയിലേക്ക് ഇടിച്ചുകയറി. ഇന്നലെ ഉച്ചയോടെ മുഹറഖ് പെട്രോൾ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന 'വൺ ടു ത്രീ' റെഡിമെയ്ഡ് ഷോപ്പിലേക്കാണ് കാർ പാഞ്ഞുകയറിയത്.

ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് ഷോ​പ് അ​ട​ച്ചി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഇ​രു​മ്പ് ഷ​ട്ട​റും ഗ്ലാ​സും ത​ക​ർ​ത്ത കാ​ർ പ​കു​തി​യോ​ളം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു.

ഫു​ഡ് വേ​ർ ഏ​രി​യ​യി​ലെ റാ​ക്ക് ത​ക​ർ​ന്നു. പെ​ട്രോ​ൾ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള പോ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്ന് മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച, സ്വ​ദേ​ശി പൗ​ര​ൻ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മും, ട്രാ​ഫി​ക് വി​ഭാ​ഗ​വും അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി ​തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338750/a-car-lost-control-and-crashed-into-a-shop-a-major-tragedy-was-averted-as-it-was-lunch-time)