---
title: "എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ നിയമനം: പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 20,000 ഒഴിവുകൾ"
english_title: "Emirates Airlines has 20,000 vacancies, including pilots and cabin crew"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338895/emirates-airlines-has-20000-vacancies-including-pilots-and-cabin-crew"
published_at: "2026-01-29T12:36:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b06f5eebbd_emirates.jpg"
keywords: []
---

# എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ നിയമനം: പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 20,000 ഒഴിവുകൾ

> **Lead Summary:** ദുബായ്**[:**ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്സ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20,000 പുതിയ ജീവനക്കാരെ കൂടി തങ്ങളുടെ സംഘത്തിന്റെ ഭാഗമാക്കുന്നു. എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആദിൽ അൽ റെദയാണ് കമ്പനിയുടെ ഈ വിപുലീകരണ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.

## Article Content

ദുബായ്**[:**ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്സ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20,000 പുതിയ ജീവനക്കാരെ കൂടി തങ്ങളുടെ സംഘത്തിന്റെ ഭാഗമാക്കുന്നു. എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആദിൽ അൽ റെദയാണ് കമ്പനിയുടെ ഈ വിപുലീകരണ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.

പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുക.അടുത്ത പത്ത് വർഷത്തിനുള്ളിൽ പുതിയ വിമാനങ്ങൾ സ്വന്തമാക്കാനും സർവീസുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുന്നത്.

നിലവിൽ എമിറേറ്റ്സ് ഗ്രൂപ്പിന് കീഴിൽ ലോകമെമ്പാടുമായി ഏകദേശം 1.24 ലക്ഷം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

എമിറേറ്റ്സിന്റെ വളർച്ചയുടെ പുതിയ ഘട്ടത്തിൽ സാങ്കേതിക രംഗത്തും സേവന രംഗത്തും മികച്ച തൊഴിലവസരങ്ങളാണ് ഈ പ്രഖ്യാപനത്തിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338895/emirates-airlines-has-20000-vacancies-including-pilots-and-cabin-crew)