---
title: "ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം; യുഎഇയിൽ ഇൻഫന്റ് ഫോർമുല പ്രത്യേക ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ടു"
english_title: "UAE orders recall of specific batch of infant formula"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338906/uae-orders-recall-of-specific-batch-of-infant-formula"
published_at: "2026-01-29T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b0d57875fd_7.jpg"
keywords: []
---

# ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം; യുഎഇയിൽ ഇൻഫന്റ് ഫോർമുല പ്രത്യേക ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ടു

> **Lead Summary:** **ദുബൈ:** യു.എ.ഇ വിപണിയിൽ വിതരണം ചെയ്യുന്ന പ്രമുഖ ഇൻഫന്റ് ഫോർമുല ബ്രാൻഡായ 'ആപ്റ്റാമിൽ അഡ്വാൻസ് 1'-ന്റെ പ്രത്യേക ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ അധികൃതർ ഉത്തരവിട്ടു. ഗുണനിലവാര പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.

## Article Content

**ദുബൈ:** യു.എ.ഇ വിപണിയിൽ വിതരണം ചെയ്യുന്ന പ്രമുഖ ഇൻഫന്റ് ഫോർമുല ബ്രാൻഡായ 'ആപ്റ്റാമിൽ അഡ്വാൻസ് 1'-ന്റെ പ്രത്യേക ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ അധികൃതർ ഉത്തരവിട്ടു. ഗുണനിലവാര പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.

കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റും സംയുക്തമായാണ് ഈ മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്. ഉൽപ്പാദന വേളയിൽ ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപ്പന്നം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത്.

നുട്രീഷ്യ മിഡിൽ ഈസ്റ്റ് ഉൽപ്പാദിപ്പിക്കുന്ന ഈ ഇന്‍ഫന്‍റ് ഫോര്‍മുലയുടെ ഒരു ബാച്ചിൽ 'ബാസിലസ് സീറിയസ്' എന്ന ബാക്ടീരിയയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ വിഷാംശം കലരാൻ കാരണമായേക്കാം.

കുട്ടികളിൽ ഭക്ഷ്യവിഷബാധ, ഛർദ്ദി, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338906/uae-orders-recall-of-specific-batch-of-infant-formula)