---
title: "സൂക്ഷിക്കുക! നിങ്ങളുടെ ഫോണിലേക്ക് വരുന്നത് ട്രാഫിക് ചലാൻ അല്ല, കെണിയാണ്; ജാഗ്രത നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം"
english_title: "What comes to your phone is not a traffic challan, it's a trap; Home Ministry issues cautionary advice"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338918/what-comes-to-your-phone-is-not-a-traffic-challan-its-a-trap-home-ministry-issues-cautionary-advice"
published_at: "2026-01-29T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b18040d38d_Home_Ministry_issues_cautionary_advice.jpg"
keywords: []
---

# സൂക്ഷിക്കുക! നിങ്ങളുടെ ഫോണിലേക്ക് വരുന്നത് ട്രാഫിക് ചലാൻ അല്ല, കെണിയാണ്; ജാഗ്രത നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: ട്രാഫിക് പിഴയുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാനിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. പിഴ അടയ്ക്കണമെന്ന പേരിൽ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

കു​വൈ​ത്ത് സി​റ്റി: ട്രാഫിക് പിഴയുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാനിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. പിഴ അടയ്ക്കണമെന്ന പേരിൽ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ക്കു​ക​യും ഒ​രു ലി​ങ്കി​ലും ക്ലി​ക്ക് ചെ​യ്യു​ക​യും ചെ​യ്യ​രു​ത്. ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​സ്.​എം.​എ​സ് വ​ഴി അ​യ​ക്കു​ന്നി​ല്ല. പി​ഴ അ​ട​ക്കേ​ണ്ട​ത് സ​ർ​ക്കാ​ർ ഏ​കീ​കൃ​ത ആ​പ്പാ​യ ‘സ​ഹ്ൽ’ വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യോ മാ​ത്ര​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​തു​വ​ഴി എ​ളു​പ്പ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം.വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യും പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ സ​ന്ദേ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338918/what-comes-to-your-phone-is-not-a-traffic-challan-its-a-trap-home-ministry-issues-cautionary-advice)