---
title: "പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി അസോസിയേഷൻ"
english_title: "Protection of expatriate voting rights: Ruvi Malayali Association submits a petition to the Election Commission of India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339132/protection-of-expatriate-voting-rights-ruvi-malayali-association-submits-a-petition-to-the-election-commission-of-india"
published_at: "2026-01-30T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c6f6a43174_VOTE.jpg"
keywords: []
---

# പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി അസോസിയേഷൻ

> **Lead Summary:** **മ​സ്ക​ത്ത്: ** വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ മക്കൾക്കും വോട്ടവകാശം ഉറപ്പാക്കണമെന്ന ആവശ്യവുമായി റൂവി മലയാളി അസോസിയേഷൻ രംഗത്ത്.

## Article Content

**മ​സ്ക​ത്ത്: ** വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ മക്കൾക്കും വോട്ടവകാശം ഉറപ്പാക്കണമെന്ന ആവശ്യവുമായി റൂവി മലയാളി അസോസിയേഷൻ രംഗത്ത്.

പ്രവാസികളുടെയും വിദേശത്ത് ജനിച്ച അവരുടെ മക്കളുടെയും വോട്ടവകാശം സംരക്ഷിക്കുന്നതിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി.

നി​ല​വി​ലെ എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ധാ​ന​മാ​യും സി​ക്സ് എ ​ഫോം മു​ഖേ​ന ന​ട​ത്തു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഇ.​പി.​ഐ.​സി ന​മ്പ​ർ, ബൂ​ത്ത് ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഇ​ല്ലാ​ത്ത​തും, ജ​ന്മ​സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ ഇ​ന്ത്യ​ക്കു​ള്ളി​ലെ സ്ഥ​ല​ങ്ങ​ൾ മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യും പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​തു​മൂ​ലം വി​ദേ​ശ​ത്ത് ജ​നി​ച്ച പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് അ​വ​രു​ടെ യ​ഥാ​ർ​ഥ ജ​ന്മ​സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

ഈ ​അ​പാ​ക​ത കാ​ര​ണം, ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ (ഇ.​ആ​ർ.​ഒ) അ​പേ​ക്ഷ​ക​ൾ ശ​രി​യാ​യി പ​രി​ശോ​ധി​ച്ച് ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക് (ബി.​എ​ൽ.​ഒ) കൈ​മാ​റാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ർ​ഹ​രാ​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339132/protection-of-expatriate-voting-rights-ruvi-malayali-association-submits-a-petition-to-the-election-commission-of-india)