---
title: "ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി"
english_title: "Drugs seized in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/33919/drugs-seized-in-oman"
published_at: "2022-03-25T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dd9a46761d_drugs.jpg"
keywords: []
---

# ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. 60 കിലോഗ്രാം മോര്‍ഫിന്‍, 21 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗ് എന്നിവയാണ് രണ്ട് പേരില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. 60 കിലോഗ്രാം മോര്‍ഫിന്‍, 21 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗ് എന്നിവയാണ് രണ്ട് പേരില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്.

രണ്ട് നുഴഞ്ഞു കയറ്റക്കാരുമായെത്തിയ ബോട്ടില്‍ നിന്ന് മോര്‍ഫിനും ക്രിസ്റ്റല്‍ ഡ്രഗും വടക്കന്‍ അല്‍ ബത്തിനാ ഗവര്‍ണറേറ്റ് പൊലീസിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/33919/drugs-seized-in-oman)