---
title: "ജനങ്ങൾ ജാഗ്രത പാലിക്കണം; സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത"
english_title: "Strong dust storms and rain likely in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339376/strong-dust-storms-and-rain-likely-in-saudi-arabia"
published_at: "2026-01-31T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ddf439edc3_dust_storms.jpg"
keywords: []
---

# ജനങ്ങൾ ജാഗ്രത പാലിക്കണം; സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

> **Lead Summary:** **റിയാദ്: [** സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാജ്യത്തി​െൻറ വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

## Article Content

**റിയാദ്: [** സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാജ്യത്തി​െൻറ വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജിസാൻ, അസീർ, അൽ-ബാഹ, മക്ക, നജ്​റാൻ എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിലും കാറ്റി​െൻറ സ്വാധീനം പ്രകടമാകും. മോശം കാലാവസ്ഥയെത്തുടർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339376/strong-dust-storms-and-rain-likely-in-saudi-arabia)