---
title: " മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു"
english_title: "Malayali student dies after falling from top of residential building in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339579/malayali-student-dies-after-falling-from-top-of-residential-building-in-muscat"
published_at: "2026-02-02T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980322c81167_child_death_oman.jpg"
keywords: []
---

#  മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

> **Lead Summary:** **മസ്‌കറ്റ്: [ **മസ്‌കറ്റില്‍ മലയാളി വിദ്യാര്‍ഥി താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂര്‍ സ്വദേശികളായ ജോര്‍ജ് മെക്കാട്ടില്‍ ബിനുവിന്റെയും ബിന്ദു ജോര്‍ജിന്റെയും മകന്‍ ബേസില്‍ ജോര്‍ജ് ആണ് മരിച്ചത്. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ബേസിൽ.

## Article Content

**മസ്‌കറ്റ്: [ **മസ്‌കറ്റില്‍ മലയാളി വിദ്യാര്‍ഥി താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂര്‍ സ്വദേശികളായ ജോര്‍ജ് മെക്കാട്ടില്‍ ബിനുവിന്റെയും ബിന്ദു ജോര്‍ജിന്റെയും മകന്‍ ബേസില്‍ ജോര്‍ജ് ആണ് മരിച്ചത്. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ബേസിൽ.

വാദി കബീറിലെ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്ത് ഏറെ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339579/malayali-student-dies-after-falling-from-top-of-residential-building-in-muscat)