---
title: "ക്ലോസറ്റില്‍ കാല്‍ കുടുങ്ങി; കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമനസേന"
english_title: "Firefighters rescued a child trapped in a closet."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/33961/firefighters-rescued-a-child-trapped-in-a-closet"
published_at: "2022-03-26T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e72312f1b9_children.jpg"
keywords: []
---

# ക്ലോസറ്റില്‍ കാല്‍ കുടുങ്ങി; കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമനസേന

> **Lead Summary:** **കുവൈത്ത് സിറ്റി: **ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മംഗഫില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മംഗഫില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

മംഗഫ് സെന്ററിലെയും ജനറല്‍ ഫയര്‍ സര്‍വീസിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്ലോസറ്റ് മുറിച്ച് കുട്ടിയുടെ കാല്‍ പുറത്തെടുത്തു. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/33961/firefighters-rescued-a-child-trapped-in-a-closet)