---
title: "ലൈസൻസില്ലാതെ ഡ്രൈവിങ്: ഖത്തറിൽ കനത്ത പിഴയും തടവും; ഒത്തുതീർപ്പില്ലെന്ന് മന്ത്രാലയം"
english_title: "Driving without a license: Heavy fines and imprisonment in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339665/driving-without-a-license-heavy-fines-and-imprisonment-in-qatar"
published_at: "2026-02-02T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69806c95d82c9_gcc1.jpg"
keywords: []
---

# ലൈസൻസില്ലാതെ ഡ്രൈവിങ്: ഖത്തറിൽ കനത്ത പിഴയും തടവും; ഒത്തുതീർപ്പില്ലെന്ന് മന്ത്രാലയം

> **Lead Summary:** **ദോഹ: [[gcc.truevisionnews.com]] **ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം നിയമലംഘനങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

## Article Content

**ദോഹ: [[gcc.truevisionnews.com]] **ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം നിയമലംഘനങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം, ലൈസൻസില്ലാതെ പിടിക്കപ്പെട്ടാൽ ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവോ, 10,000 മുതൽ 50,000 ഖത്തർ റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാം.

പൗരന്മാരും താമസക്കാരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. പരിശോധനാ വേളയിൽ ലൈസൻസ് കാർഡ് കൈവശമില്ലെങ്കിൽ മെട്രാഷ് ആപ്പിലെ ഡിജിറ്റൽ ലൈസൻസ് ഹാജരാക്കിയാൽ മതിയാകും. ഉത്തരവാദിത്തമുള്ള ഡ്രൈവിങ് ശീലം വളർത്തുന്നതിനാണ് മന്ത്രാലയം ഇത്തരം ബോധവൽക്കരണങ്ങൾ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339665/driving-without-a-license-heavy-fines-and-imprisonment-in-qatar)