---
title: "അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയിൽ പുതിയ ചട്ടങ്ങൾ; ലംഘിച്ചാൽ കർശന പിഴ, നിയന്ത്രണങ്ങൾ കടുപ്പിച്ചു"
english_title: "New regulations in the Arabian Oryx Conservation Area; Strict fines and restrictions tightened for violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339674/New-regulations-in-the-Arabian-Oryx-Conservation-Area-Strict-fines-and-restrictions-tightened-or-violations"
published_at: "2026-02-02T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69807eee161af_Arabian_Oryx_Conservation_Area.jpg"
keywords: []
---

# അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയിൽ പുതിയ ചട്ടങ്ങൾ; ലംഘിച്ചാൽ കർശന പിഴ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

> **Lead Summary:** മ​സ്ക​ത്ത്: അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയുടെ നടത്തിപ്പിലും പരിപാലനത്തിലും പുതിയ പരിഷ്‌കാരങ്ങളുമായി പരിസ്ഥിതി അതോറിറ്റി. മേഖലയിലെ ജൈവവൈവിധ്യം കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

## Article Content

മ​സ്ക​ത്ത്: അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയുടെ നടത്തിപ്പിലും പരിപാലനത്തിലും പുതിയ പരിഷ്‌കാരങ്ങളുമായി പരിസ്ഥിതി അതോറിറ്റി. മേഖലയിലെ ജൈവവൈവിധ്യം കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംരക്ഷിത പ്രദേശം സന്ദർശിക്കുന്നതിനും അവിടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇനിമുതൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. മുൻകൂട്ടി അനുമതി വാങ്ങേണ്ട കാര്യങ്ങൾ, മേഖലയ്ക്കകത്ത് നിരോധിക്കപ്പെട്ട പ്രവൃത്തികൾ, വിവിധ സേവനങ്ങൾക്കുള്ള ഫീസ് ഘടന എന്നിവ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ പിഴ ശിക്ഷകൾ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സം​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, വി​നോ​ദ​സ​ഞ്ചാ​രം, ഫോ​ട്ടോ​ഗ്ര​ഫി- ഡോ​ക്യു​മെ​ന്റ​റി നി​ർ​മാ​ണം, ശാ​സ്ത്രീ​യ ഗ​വേ​ഷ​ണം, ക്യാ​മ്പി​ങ്, നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ലെ നി​ർ​മാ​ണ​വും വി​ക​സ​ന​വും, സം​ര​ക്ഷി​ത മേ​ഖ​ല​യി​ലെ കൃ​ഷി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടു​ക, സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ​നി​ന്ന് സ​സ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക, ആ​യു​ധ​ങ്ങ​ളോ വി​ഷ​വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ക്കു​ക, നി​ശ്ചി​ത പാ​ത​ക​ൾ​ക്ക് പു​റ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ക, മ​ര​ങ്ങ​ൾ മു​റി​ക്കു​ക, ജ​ല​സ്രോ​ത​സ്സു​ക​ളോ താ​ഴ്വ​ര​ക​ളോ മ​ലി​ന​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം നി​രോ​ധി​ച്ചു.

സം​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, വി​നോ​ദ​സ​ഞ്ചാ​രം, ട്ര​ക്കി​ങ്, ക്യാ​മ്പിം​ഗ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫീ​സ് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഒ​മാ​ൻ പൗ​ര​ന്മാ​ർ​ക്ക് ഒ​രു റി​യാ​ൽ മു​ത​ൽ ര​ണ്ട് റി​യാ​ൽ വ​രെ​യും, വി​ദേ​ശി​ക​ൾ​ക്ക് മൂ​ന്നു മു​ത​ൽ അ​ഞ്ചു റി​യാ​ൽ വ​രെ​യും, 16 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 100 ബൈ​സ മു​ത​ൽ ഒ​രു റി​യാ​ൽ വ​രെ​യു​മാ​ണ് ഫീ​സ്. സൈ​നി​ക​സേ​ന​യി​ലെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലെ​യും ഔ​ദ്യോ​ഗി​ക ചു​മ​ത​ല​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ഭ്യാ​സ യാ​ത്ര​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ, അ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ, ഔ​ദ്യോ​ഗി​ക സ​ർ​ക്കാ​ർ പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339674/New-regulations-in-the-Arabian-Oryx-Conservation-Area-Strict-fines-and-restrictions-tightened-or-violations)