---
title: "മനാമയിൽ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി"
english_title: "‘One Meal a Day’ project launched in Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339856/one-meal-a-day-project-launched-in-manama-new"
published_at: "2026-02-03T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981af1041915_10.jpg"
keywords: []
---

# മനാമയിൽ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **മനാമ: '**ഭൂമിയിൽ ആരും വിശപ്പോടെ ഉറങ്ങരുത്' എന്ന ലക്ഷ്യത്തോടെ മലബാർ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി. കേരളം, ഡൽഹി തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലും വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

**മനാമ: '**ഭൂമിയിൽ ആരും വിശപ്പോടെ ഉറങ്ങരുത്' എന്ന ലക്ഷ്യത്തോടെ മലബാർ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി. കേരളം, ഡൽഹി തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലും വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആശുപത്രികൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തിയാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ ചാപ്റ്റർ ലേബർ ക്യാമ്പുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു. ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, എം.എം.എസ്.ഇ ഫ്രൂട്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു വിതരണം. ചെയർമാൻ മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339856/one-meal-a-day-project-launched-in-manama-new)