---
title: "ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം; ഭാഗ്യമെത്തിയത് 5 വർഷത്തെ കാത്തിരിപ്പിന് ശേഷം, മലയാളിക്കും ലക്ഷങ്ങൾ സമ്മാനം"
english_title: "big ticket muscat based indian exapt wins aed 20 million grand prize"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340122/big-ticket-muscat-based-indian-exapt-wins-aed-20-million-grand-prize"
published_at: "2026-02-04T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698311b709d36_big_ticket.jpg"
keywords: []
---

# ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം; ഭാഗ്യമെത്തിയത് 5 വർഷത്തെ കാത്തിരിപ്പിന് ശേഷം, മലയാളിക്കും ലക്ഷങ്ങൾ സമ്മാനം

> **Lead Summary:** **അബുദാബി: [ **ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 കോടി ദിർഹം ഇന്ത്യക്കാരനു ലഭിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന ശാന്തനു ഷിറ്റിഗർ ആണു കോടിപതി. 10 ലക്ഷം ദിർഹം വീതമുള്ള രണ്ടാം സമ്മാനത്തിന് മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാർ അടക്കം 5 പേർ അർഹരായി. സന്തോഷ്കുമാർ, ജെൻസി റുബ, ഡിസൻ കുൻഷു (ഇന്ത്യ), ദുലൻ മയുര (ശ്രീലങ്ക), മുഹമ്മദ് അബു സെയ്ദ് (ബംഗ്ലാദേശ്) എന്നിവരാണ് ലക്ഷാധിപതികൾ.

## Article Content

**അബുദാബി: [ **ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 കോടി ദിർഹം ഇന്ത്യക്കാരനു ലഭിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന ശാന്തനു ഷിറ്റിഗർ ആണു കോടിപതി. 10 ലക്ഷം ദിർഹം വീതമുള്ള രണ്ടാം സമ്മാനത്തിന് മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാർ അടക്കം 5 പേർ അർഹരായി. സന്തോഷ്കുമാർ, ജെൻസി റുബ, ഡിസൻ കുൻഷു (ഇന്ത്യ), ദുലൻ മയുര (ശ്രീലങ്ക), മുഹമ്മദ് അബു സെയ്ദ് (ബംഗ്ലാദേശ്) എന്നിവരാണ് ലക്ഷാധിപതികൾ.

ബിഗ് ടിക്കറ്റിന്റെ സീരീസ് 283 ലൈവ് നറുക്കെടുപ്പിലാണ് ഒമാനിൽ പ്രവാസിയായ ശാന്തനു 20 മില്യൻ ദിർഹം (ഏകദേശം 49 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത്. ജനുവരി 20ന് എടുത്ത 305810 എന്ന ടിക്കറ്റാണ് ശാന്തനുവിന് ഭാഗ്യം കൊണ്ടുവന്നത്.

നറുക്കെടുപ്പിന് ശേഷം ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും ശാന്തനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആദ്യം നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. അപരിചിത നമ്പറിൽ നിന്നുള്ള വിളിയായതിനാൽ ശാന്തനു രണ്ടുതവണയും കണക്ഷൻ വിച്ഛേദിച്ചു. എന്നാൽ മൂന്നാം തവണ കോളെടുത്ത ശാന്തനുവിനെ ബൗച്ര 'നമസ്‌തേ' എന്ന് അഭിവാദ്യം ചെയ്താണ് സമ്മാനത്തിന് അ‍ർഹനായ വിവരം പങ്കുവച്ചത്.

കർണാടക സ്വദേശിയായ ശാന്തനു മസ്‌കത്തിൽ റീട്ടെയിൽ മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി മുടങ്ങാതെ ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒറ്റയ്ക്കല്ല ടിക്കറ്റ് വാങ്ങിയതെന്നും സുഹൃത്തും പങ്കാളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ സമ്മാനത്തുക ഇരുവരും പങ്കിടും.

അപ്രതീക്ഷിതമായി ലഭിച്ച ഈ വൻതുക എങ്ങനെ ചെലവഴിക്കുമെന്ന് ചോദിച്ചപ്പോൾ, തനിക്ക് ഇപ്പോൾ ഒന്നും അറിയില്ലെന്നും ഇത് ഒരു അദ്ഭുതം പോലെ തോന്നുന്നുവെന്നും അദ്ദേഹം മറുപടി നൽകി. കഴിഞ്ഞ തവണ 30 മില്യൻ ദിർഹം സമ്മാനം നേടിയ ഫിലിപ്പീൻസ് സ്വദേശിനി അന്ന ലീ ഗയോംഗൻ ആണ് ശാന്തനുവിനെ വിജയിയാക്കിയ ടിക്കറ്റ് നറുക്കെടുത്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340122/big-ticket-muscat-based-indian-exapt-wins-aed-20-million-grand-prize)