---
title: "കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ചു"
english_title: "Worker falls into deep pit in Kuwait; life saved through timely intervention"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340123/worker-falls-into-deep-pit-in-kuwait-life-saved-through-timely-intervention"
published_at: "2026-02-04T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983128c0cf9d_life_saved_through_timely_intervention.jpg"
keywords: []
---

# കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**[ ]ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ കുഴിയിൽ വീണ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**[ ]ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ കുഴിയിൽ വീണ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

കെട്ടിടത്തിന്റെ അടിത്തറയ്ക്കായി എടുത്ത ആഴത്തിലുള്ള കുഴിയിലേക്കാണ് തൊഴിലാളി വീണത്. വിവരമറിഞ്ഞ ഉടൻ തന്നെ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ, ശുവൈഖ് ഇൻഡസ്ട്രിയൽ ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ പരിശ്രമത്തിനൊടുവിൽ തൊഴിലാളിയെ സുരക്ഷിതമായി പുറത്തെടുക്കുകയും ഉടൻ തന്നെ മെഡിക്കൽ സംഘത്തിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340123/worker-falls-into-deep-pit-in-kuwait-life-saved-through-timely-intervention)