---
title: "ബാച്ചിലർമാർക്ക് 'പൂട്ടുവീണു'; മുന്നറിയിപ്പുകൾ അവഗണിച്ചു, കുവൈത്തിൽ 10 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു"
english_title: "Warnings ignored, power cut to 10 buildings in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340147/warnings-ignored-power-cut-to-10-buildings-in-kuwait"
published_at: "2026-02-04T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69832dd798a02_POWER_CUT.jpg"
keywords: []
---

# ബാച്ചിലർമാർക്ക് 'പൂട്ടുവീണു'; മുന്നറിയിപ്പുകൾ അവഗണിച്ചു, കുവൈത്തിൽ 10 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:[ ** ഫർവാനിയ ഗവർണറേറ്റിലെ സ്വദേശി പാർപ്പിട മേഖലകളിൽ നിയമം ലംഘിച്ച് ബാച്ചിലർമാരെ താമസിപ്പിച്ച പത്ത് കെട്ടിടങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചു. റബിയ, ഫിർദൗസ്, ഒമരിയ എന്നീ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്റ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.

## Article Content

**കുവൈത്ത് സിറ്റി:[ ** ഫർവാനിയ ഗവർണറേറ്റിലെ സ്വദേശി പാർപ്പിട മേഖലകളിൽ നിയമം ലംഘിച്ച് ബാച്ചിലർമാരെ താമസിപ്പിച്ച പത്ത് കെട്ടിടങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചു. റബിയ, ഫിർദൗസ്, ഒമരിയ എന്നീ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്റ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.

നിയമലംഘനം നടത്തിയ കെട്ടിട ഉടമകൾക്ക് നേരത്തെ 47 മുന്നറിയിപ്പുകൾ നൽകിയിരുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ നീങ്ങിയത്. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340147/warnings-ignored-power-cut-to-10-buildings-in-kuwait)