---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു"
english_title: "Expatriate Malayali dies of heart attack in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340248/expatriate-malayali-dies-of-heart-attack-in-saudi-arabia"
published_at: "2026-02-05T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842b14549b5_saudhi_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു

> **Lead Summary:** **അൽഹസ: [ **മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയിലെ അൽഹസയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ കുമ്പനാട് സ്വദേശി വേഴമ്പിനേത്ത് വീട്ടിൽ റോയി വർഗീസ് ആണ് മരിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അൽഹസയിലെ മുബാറക് അൽ ഉബൈദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.

## Article Content

**അൽഹസ: [ **മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയിലെ അൽഹസയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ കുമ്പനാട് സ്വദേശി വേഴമ്പിനേത്ത് വീട്ടിൽ റോയി വർഗീസ് ആണ് മരിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അൽഹസയിലെ മുബാറക് അൽ ഉബൈദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.

നിലവിൽ പവർവെൽ ഇന്റർനാഷനൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മുപ്പത് വർഷത്തിലേറെയായി കുടുംബസമേതം പ്രവാസിയായ റോയി വർഗീസ് അൽഹസയിൽ ജീവകാരുണ്യ സാമൂഹിക സേവനരംഗത്ത് സജീവസാന്നിധ്യമായിരുന്നു. മാർത്തോമ്മാ സഭ അൽഹസ കോൺഗ്രിഗേഷൻ ട്രസ്റ്റിയും ഒഐസിസി അംഗവും എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: വെണ്ണിക്കുളത്തെ കോതക്കുളം തെക്കേമണ്ണിൽ വീട്ടിൽ ആനി റോയ് (അൽഹസ ഉബൈദ് ആശുപത്രി സ്റ്റാഫ് നഴ്സ്). വെള്ളിയാഴ്ച രാവിലെ ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുമുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി ഉച്ചയോടെ അഹമ്മദാബാദിലെത്തിക്കുന്ന മൃതദേഹത്തിനൊപ്പം ഭാര്യ അനുഗമിക്കും.

അന്ത്യശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ശനിയാഴ്ച അഹമ്മദാബാദിലെ ജറുസലേം മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ഒഐസിസി സൗദി നാഷനൽ ജനറൽ സെക്രട്ടറിയും ജീവകാരുണ്യപ്രവർത്തകനുമായ പ്രസാദ് കരുനാഗപ്പള്ളി നേതൃത്വം നൽകി. റോയി വർഗീസിന്റെ നിര്യാണത്തിൽ ഒഐസിസി അൽഹസ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340248/expatriate-malayali-dies-of-heart-attack-in-saudi-arabia)