---
title: "ലക്ഷ്യം ലഹരി വിതരണം, പക്ഷേ ഒടുവിൽ വലയിലായി; ഷിനാസിൽ വൻതോതിൽ ക്രിസ്റ്റൽ മെത്തുമായി ഏഷ്യൻ പൗരൻ പിടിയിൽ"
english_title: "Asian national arrested with large quantity of crystal meth in Shinas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340313/asian-national-arrested-with-large-quantity-of-crystal-meth-in-shinas"
published_at: "2026-02-05T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69845fbd943b5_oman_areested.jpg"
keywords: []
---

# ലക്ഷ്യം ലഹരി വിതരണം, പക്ഷേ ഒടുവിൽ വലയിലായി; ഷിനാസിൽ വൻതോതിൽ ക്രിസ്റ്റൽ മെത്തുമായി ഏഷ്യൻ പൗരൻ പിടിയിൽ

> **Lead Summary:** ഷി​നാ​സ്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ റോയൽ ഒമാൻ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരിമരുന്ന് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ ബാത്തിന പൊലീസ് കമാൻഡ് ഷിനാസ് വിലായത്തിൽ നടത്തിയ പ്രത്യേക ഓപറേഷനിലാണ് ഏഷ്യൻ പൗരൻ പിടിയിലായത്. പ്ര​തി​യു​ടെ കൈ​വ​ശം വ​ൻ​തോ​തി​ൽ ക്രി​സ്റ്റ​ൽ മെ​ത്ത് ക​ണ്ടെ​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

## Article Content

ഷി​നാ​സ്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ റോയൽ ഒമാൻ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരിമരുന്ന് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ ബാത്തിന പൊലീസ് കമാൻഡ് ഷിനാസ് വിലായത്തിൽ നടത്തിയ പ്രത്യേക ഓപറേഷനിലാണ് ഏഷ്യൻ പൗരൻ പിടിയിലായത്. പ്ര​തി​യു​ടെ കൈ​വ​ശം വ​ൻ​തോ​തി​ൽ ക്രി​സ്റ്റ​ൽ മെ​ത്ത് ക​ണ്ടെ​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന​ക​ത്ത് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ൾ ഇ​ത് കൈ​വ​ശം വെ​ച്ചി​രു​ന്ന​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പ്ര​തി​ക്കെ​തി​രെ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340313/asian-national-arrested-with-large-quantity-of-crystal-meth-in-shinas)