---
title: "ഉറക്കത്തിനിടെ നെഞ്ച് വേദന; പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു"
english_title: "Heart attack; Expatriate Malayali passes away in Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340394/heart-attack-expatriate-malayali-passes-away-in-ras-al-khaimah"
published_at: "2026-02-05T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984d75ac5eb3_dead.jpg"
keywords: []
---

# ഉറക്കത്തിനിടെ നെഞ്ച് വേദന; പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

> **Lead Summary:** **റാസൽഖൈമ: **ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു . മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്‍റെ മകൻ മുഹമ്മദ്‌ മുസ്തഫ ആണ് മരിച്ചത് .

## Article Content

**റാസൽഖൈമ: **ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു . മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്‍റെ മകൻ മുഹമ്മദ്‌ മുസ്തഫ ആണ് മരിച്ചത് .

വ്യാഴാഴ്ച പുലർച്ചെ താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ച​​ന്‍റെയ്​സറായി ജോലി ചെയ്ത് വരികയായിരുന്നു.

നേരത്തെ രണ്ടു വർഷം ഖത്തറിൽ ആയിരുന്നു. ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്. മാതാവ്: സക്കീന. സഹോദരങ്ങൾ: മുക്താർ (ദുബൈ), മുഫീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യു.എ.ഇ എം.എം.ജെ.സി പ്രവർത്തകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340394/heart-attack-expatriate-malayali-passes-away-in-ras-al-khaimah)