---
title: "കോഴിക്കോട് സ്വദേശി യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു; അവധി കഴിഞ്ഞ് പ്രവാസത്തിലേക്ക് തിരിച്ചെത്തിയിട്ട് ഒന്നര മാസം"
english_title: "A young man from Kozhikode died in a car accident in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340449/a-young-man-from-kozhikode-died-in-a-car-accident-in-doha"
published_at: "2026-02-06T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698580beb697c_accident_doha.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു; അവധി കഴിഞ്ഞ് പ്രവാസത്തിലേക്ക് തിരിച്ചെത്തിയിട്ട് ഒന്നര മാസം

> **Lead Summary:** **ദോഹ: [ **പെരുമണ്ണ സ്വദേശിയായ യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ തെക്കേപ്പാടം കവിനൂർ കോയക്കുട്ടിയുടേയും ജമീലയുടേയും മകൻ കുറുങ്ങോട്ടുമ്മൽ കെ.ടി. യാഖൂബ് ആണു മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

## Article Content

**ദോഹ: [ **പെരുമണ്ണ സ്വദേശിയായ യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ തെക്കേപ്പാടം കവിനൂർ കോയക്കുട്ടിയുടേയും ജമീലയുടേയും മകൻ കുറുങ്ങോട്ടുമ്മൽ കെ.ടി. യാഖൂബ് ആണു മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

ഒന്നര മാസം മുൻപാണ് യാഖൂബ് അവധി കഴിഞ്ഞ് ദോഹയിലേക്കു തിരിച്ചുപോയത്. പിതാവ് കോയക്കുട്ടിയും ദോഹയിലാണ്. ദോഹയിലെ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റുക്സാന. മക്കൾ: ഇഷ ഫാത്തിമ, ഹിവ മറിയം. സഹോദരങ്ങൾ: മെഹബൂബ്, ഹിബ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340449/a-young-man-from-kozhikode-died-in-a-car-accident-in-doha)