---
title: "ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ രാജിവച്ച് കുവൈത്ത് മന്ത്രി"
english_title: "Kuwaiti minister resigns within 24 hours of taking office"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340454/kuwaiti-minister-resigns-within-24-hours-of-taking-office"
published_at: "2026-02-06T11:21:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698581aae0702_kuwait_minister.jpg"
keywords: []
---

# ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ രാജിവച്ച് കുവൈത്ത് മന്ത്രി

> **Lead Summary:** **കുവൈത്ത് സിറ്റി: [ **മന്ത്രിസഭാ പുനഃസംഘടനയിലൂടെ കുവൈത്തിൽ പുതുതായി ചുമതലയേറ്റ വിവര, സാംസ്കാരിക മന്ത്രി അബ്ദുല്ല സബീഹ് ബൊഫ്തൈൻ 24 മണിക്കൂറിനകം രാജിവച്ചു. രാജി സ്വീകരിച്ച അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി ഒമർ സൗദ് അൽ ഒമറിന് വിവര, സാംസ്കാരിക മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല നൽകി.

## Article Content

**കുവൈത്ത് സിറ്റി: [ **മന്ത്രിസഭാ പുനഃസംഘടനയിലൂടെ കുവൈത്തിൽ പുതുതായി ചുമതലയേറ്റ വിവര, സാംസ്കാരിക മന്ത്രി അബ്ദുല്ല സബീഹ് ബൊഫ്തൈൻ 24 മണിക്കൂറിനകം രാജിവച്ചു. രാജി സ്വീകരിച്ച അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി ഒമർ സൗദ് അൽ ഒമറിന് വിവര, സാംസ്കാരിക മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല നൽകി.

ഈ മാസം ഒന്നിനാണ് അബ്ദുല്ല ഉൾപ്പെടെ 7 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണു രാജി എന്നാണ് ഔദ്യോഗിക വിവരം. എന്നാൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളും തുടർച്ചയായ ഭരണ മാറ്റങ്ങളും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.

കുവൈത്ത് ടൈംസിന്റെ ഡപ്യൂട്ടി എഡിറ്റർ ഇൻ ചീഫും വ്യവസായിയുമാണ് അബ്ദുല്ല ബൊഫ്തൈൻ. രാജ്യചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞകാലം മന്ത്രിപദവി വഹിച്ചയാളായി അബ്ദുല്ല ബൊഫ്തൈൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340454/kuwaiti-minister-resigns-within-24-hours-of-taking-office)