---
title: "പെരുന്നാളിന് നീണ്ട അവധി...? റമദാൻ മാസാരംഭവും ചെറിയ പെരുന്നാളും, തീയതി പ്രവചിച്ച് അധികൃതർ"
english_title: "ramadan 2026 start and eid al fitr date predicted in uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340544/ramadan-2026-start-and-eid-al-fitr-date-predicted-in-uae"
published_at: "2026-02-06T16:20:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c7aa75f66_ramadhan.jpg"
keywords: []
---

# പെരുന്നാളിന് നീണ്ട അവധി...? റമദാൻ മാസാരംഭവും ചെറിയ പെരുന്നാളും, തീയതി പ്രവചിച്ച് അധികൃതർ

> **Lead Summary:** **ദുബായ്: [**വിശ്വാസികൾക്ക് പുണ്യനാളുകൾ സമ്മാനിച്ചുകൊണ്ട് 2026-ലെ റമദാൻ മാസം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര പ്രവചനങ്ങൾ. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17-നും 19-നും ഇടയിലായിരിക്കും വ്രതാരംഭം.

## Article Content

**ദുബായ്: [**വിശ്വാസികൾക്ക് പുണ്യനാളുകൾ സമ്മാനിച്ചുകൊണ്ട് 2026-ലെ റമദാൻ മാസം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര പ്രവചനങ്ങൾ. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17-നും 19-നും ഇടയിലായിരിക്കും വ്രതാരംഭം.

ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി നൽകുന്ന വിവരങ്ങൾ പ്രകാരം, 2026 ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കാനാണ് കൂടുതൽ സാധ്യത. എങ്കിലും മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് യുഎഇ മൂൺ സൈറ്റിംഗ് കമ്മിറ്റിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇത്തവണ റമദാൻ 29 ദിവസം നീണ്ടുനിൽക്കാനാണ് സാധ്യതയെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ സൂചിപ്പിക്കുന്നു. റമദാൻ 29 ദിവസം പൂർത്തിയാവുകയാണെങ്കിൽ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ.

യുഎഇയിലെ ഈ വർഷത്തെ ആദ്യത്തെ ദീർഘ അവധി പെരുന്നാളിനോടനുബന്ധിച്ച് വരാൻ സാധ്യതയുണ്ട്. റമദാൻ 29 ദിവസം പൂർത്തിയായാൽ മാർച്ച് 20 (വെള്ളി) മുതൽ മാർച്ച് 22 (ഞായർ) വരെ മൂന്ന് ദിവസം അവധി ലഭിക്കും. വ്രതകാലം 30 ദിവസം നീളുകയാണെങ്കിൽ മാർച്ച് 19 (വ്യാഴം) മുതൽ നാല് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

ഹിജ്‌റി കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ, പ്രാർത്ഥനകൾക്കും ദാനധർമ്മങ്ങൾക്കും ആത്മീയ ശുദ്ധീകരണത്തിനുമുള്ള സമയമാണ്. ഔദ്യോഗിക തിയതികൾ മാസപ്പിറവി ദർശിക്കുന്നതിനെ ആശ്രയിച്ചിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340544/ramadan-2026-start-and-eid-al-fitr-date-predicted-in-uae)