---
title: "അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Body of expatriate Malayali who died of heart attack in Al Ahsa brought back home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340567/body-of-expatriate-malayali-who-died-of-heart-attack-in-al-ahsa-brought-back-home"
published_at: "2026-02-06T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985dd4573e60_death.jpg"
keywords: []
---

# അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **അൽ അഹ്​സ: [**ഹൃദയാഘാതത്തെ തുടർന്ന് അൽ അഹ്​സയിൽ നിര്യാതനായ പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം സ്വദേശി റോയി വർഗീസി​ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെയുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ഡൽഹിയിൽ നിന്നും അഹമ്മദാബാദിൽ എത്തിച്ച് അവിടെയുള്ള മാർത്തോമ ജറുസലേം ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

## Article Content

**അൽ അഹ്​സ: [**ഹൃദയാഘാതത്തെ തുടർന്ന് അൽ അഹ്​സയിൽ നിര്യാതനായ പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം സ്വദേശി റോയി വർഗീസി​ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെയുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ഡൽഹിയിൽ നിന്നും അഹമ്മദാബാദിൽ എത്തിച്ച് അവിടെയുള്ള മാർത്തോമ ജറുസലേം ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

സൗദിയിലെ അൽ ഉബൈദ് ആശുപത്രിയിലെ നഴ്സ് കൂടിയായ ഭാര്യ ആനി റോയി മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി അൽ അഹ്​സയിൽ പ്രവാസിയായിരുന്ന റോയി വർഗീസ്, പവർവെൽ ഇൻറർനാഷനൽ കമ്പനി ജീവനക്കാരനായിരുന്നു. സാമൂഹിക-ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം അൽ അഹ്​സ ഒ.ഐ.സി.സി അംഗമായും, അൽ അഹ്​സ മാർത്തോമ കോൺഗ്രിഗേഷൻ ട്രസ്​റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എംബസി ഉദ്യോഗസ്ഥരുടെയും സൗദി പൊലീസ് അധികൃതരുടെയും സഹകരണത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. റോയി വർഗീസി​ന്റെ അകാല വിയോഗത്തിൽ ഒ.ഐ.സി.സി അൽ അഹ്​സ കമ്മിറ്റി അനുശോചനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340567/body-of-expatriate-malayali-who-died-of-heart-attack-in-al-ahsa-brought-back-home)