---
title: "നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു"
english_title: "Malayali youth dies of heart attack on flight en route home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340570/malayali-youth-dies-of-heart-attack-on-flight-en-route-home"
published_at: "2026-02-06T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985e685b4af2_bahrain_death.jpg"
keywords: []
---

# നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

> **Lead Summary:** **ബഹ്റൈൻ: [** ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖിൽ ആണ് മരിച്ചത്. നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

## Article Content

**ബഹ്റൈൻ: [** ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖിൽ ആണ് മരിച്ചത്. നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. വിമാനത്തിന്റെ പിൻഭാഗത്തിരുന്ന അഖിലിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിൽ ഡോക്ടർമാരുടെ സഹായം തേടിക്കൊണ്ട് അനൗൺസ്മെന്റ് ഉണ്ടായെങ്കിലും നില ഗുരുതരമായതോടെ പൈലറ്റ് വിമാനം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

ലക്ഷ്യസ്ഥാനമായ കൊച്ചിയിലെത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ഈ അടിയന്തര നീക്കം നടത്തിയത്. വിമാനം കണ്ണൂരിൽ ഇറങ്ങിയ ഉടൻ തന്നെ അഖിലിന്റെ ഭാര്യയെയും ആറുവയസ്സുകാരിയായ മകളെയും അധികൃതർ പുറത്തിറക്കി. തുടർന്നാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340570/malayali-youth-dies-of-heart-attack-on-flight-en-route-home)