---
title: "വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു"
english_title: "Wayanad native dies of heart attack in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340678/wayanad-native-dies-of-heart-attack-in-dammam"
published_at: "2026-02-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986d648b8f74_death.jpg"
keywords: []
---

# വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു

> **Lead Summary:** **ദമ്മാം: [**[ ]വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദി​ന്റെ മകൻ അബ്​ദുൽ അസീസ് ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു. ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അസീസിനെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**ദമ്മാം: [**[ ]വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദി​ന്റെ മകൻ അബ്​ദുൽ അസീസ് ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു. ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അസീസിനെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിദ്ദയിൽ നഴ്‌സായ നജ്‌ലയാണ്​ ഭാര്യ. മക്കൾ: സാജിദ് (യു.കെ), സാബിർ. ഇളയ മകൻ സാബിർ ഒരു മാസം മുമ്പാണ് സന്ദർശന വിസയിൽ പിതാവിനടുത്ത് ദമ്മാമിൽ എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പിന്നാലെ ദമ്മാം 91 മഖ്​ബറയിൽ മൃതദേഹം ഖബറടക്കി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടി​ന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340678/wayanad-native-dies-of-heart-attack-in-dammam)