---
title: "ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്"
english_title: "Police warn of fake messages in the name of toll dues; be vigilant"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340755/police-warn-of-fake-messages-in-the-name-of-toll-dues-be-vigilant-new"
published_at: "2026-02-07T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698711daecf08_gccPolice_warn_of_fake_messages_in_the_name_of_toll_dues;_be_vigilant.jpg"
keywords: []
---

# ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

> **Lead Summary:** **റാ​സ​ല്‍ഖൈ​മ:[ **വാഹനങ്ങളുടെ ടോൾ ഫീസുമായി ബന്ധപ്പെട്ട് വൻതോതിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി റാക് പോലീസ് മുന്നറിയിപ്പ് നൽകി. ടോൾ തുക അടച്ചിട്ടില്ലെന്നും നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കിൽ വലിയ തുക പിഴ ഒടുക്കേണ്ടി വരുമെന്നുമാണ് സന്ദേശങ്ങളിൽ പറയുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

## Article Content

**റാ​സ​ല്‍ഖൈ​മ:[ **വാഹനങ്ങളുടെ ടോൾ ഫീസുമായി ബന്ധപ്പെട്ട് വൻതോതിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി റാക് പോലീസ് മുന്നറിയിപ്പ് നൽകി. ടോൾ തുക അടച്ചിട്ടില്ലെന്നും നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കിൽ വലിയ തുക പിഴ ഒടുക്കേണ്ടി വരുമെന്നുമാണ് സന്ദേശങ്ങളിൽ പറയുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സർക്കാർ അറിയിപ്പുകളെ തോന്നിപ്പിക്കും വിധം എസ്.എം.എസ്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയാണ് തട്ടിപ്പുകാരുടെ പ്രവർത്തനം. സന്ദേശത്തിനൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും ചോർത്താൻ സാധ്യതയുണ്ട്. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ടോൾ പേയ്‌മെന്റുകൾ നടത്തണമെന്നും അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

ഇ​തി​നൊ​പ്പം ചേ​ര്‍ക്കു​ന്ന ലി​ങ്കു​ക​ള്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ബാ​ങ്ക് വി​വ​ര​ങ്ങ​ളും കൈ​ക്ക​ലാ​ക്കി പ​ണം ത​ട്ടാ​നു​ള്ള വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു. പ​രി​ചി​ത​ര​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​ണം, സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍ക​രു​ത്, ഗ​താ​ഗ​ത-​ടോ​ള്‍ സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ക്ക് അം​ഗീ​കൃ​ത സ​ര്‍ക്കാ​ര്‍ ചാ​ന​ലു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ക, സ​ർ​വ​വി​ധ പ​ണ​മി​ട​പാ​ടു​ക​ളും അം​ഗീ​കൃ​ത ആ​പ്പു​ക​ള്‍, ഔ​ദ്യോ​ഗി​ക പൊ​ലീ​സ് വെ​ബ് സൈ​റ്റു​ക​ള്‍, അം​ഗീ​കൃ​ത സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വ​ഴി ന​ട​ത്തു​ക, സം​ശ​യ​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340755/police-warn-of-fake-messages-in-the-name-of-toll-dues-be-vigilant-new)