---
title: "സൗദിയിൽ ലഹരി വേട്ട: അൽബാഹയിൽ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ"
english_title: "Drug bust in Saudi Arabia: Indian expatriate arrested for possession of drugs in Al Baha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340815/drug-bust-in-saudi-arabia-indian-expatriate-arrested-for-possession-of-drugs-in-al-baha"
published_at: "2026-02-07T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69877662b690e_arrst.jpg"
keywords: []
---

# സൗദിയിൽ ലഹരി വേട്ട: അൽബാഹയിൽ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

> **Lead Summary:** **അൽബാഹ : **സൗദി അറേബ്യയിലെ അൽബാഹയിൽ മാരകമായ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി പിടിയിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

## Article Content

**അൽബാഹ : **സൗദി അറേബ്യയിലെ അൽബാഹയിൽ മാരകമായ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി പിടിയിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

മറ്റൊരു കേസിൽ, ലഹരി ഗുളികകൾ വിതരണം ചെയ്ത രണ്ടു ബംഗ്ലാദേശുകാരെ കിഴക്കൻ പ്രവിശ്യയിൽനിന്ന് അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ അറിയിച്ചു.

ലഹരിമരുന്ന് കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽ 999, 994 എന്നീ നമ്പറുകളിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിന്റെ 995 എന്ന നമ്പറിലും അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340815/drug-bust-in-saudi-arabia-indian-expatriate-arrested-for-possession-of-drugs-in-al-baha)