---
title: "യുഎഇയിലെ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Three-year-old boy dies after falling into well in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/34105/three-year-old-boy-dies-after-falling-into-well-in-uae"
published_at: "2022-03-26T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f27bd8f37b_death.jpg"
keywords: []
---

# യുഎഇയിലെ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** **അല്‍ ഐന്‍ :** യുഎഇയിലെ അല്‍ ഐനില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. അല്‍ ഐനിലെ അല്‍ ദാഹിര്‍ ഏരിയയില്‍ 72 മീറ്റര്‍ ആഴമുള്ള കിണറ്റിലാണ് കുട്ടി വീണത്. മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടി കിണറ്റില്‍ വീണതായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

## Article Content

**അല്‍ ഐന്‍ :** യുഎഇയിലെ അല്‍ ഐനില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. അല്‍ ഐനിലെ അല്‍ ദാഹിര്‍ ഏരിയയില്‍ 72 മീറ്റര്‍ ആഴമുള്ള കിണറ്റിലാണ് കുട്ടി വീണത്. മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടി കിണറ്റില്‍ വീണതായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

ഉടന്‍ തന്നെ വിദഗ്ധ സംഘം സഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. കുട്ടിയുടെ കുടുംബത്തിനെ അതോറിറ്റി അനുശോചനം അറിയിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കുടുംബത്തിന്റെ സ്വകാര്യതയെ കടന്നാക്രമിക്കുന്ന വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/34105/three-year-old-boy-dies-after-falling-into-well-in-uae)