---
title: "സ്കൂളുകളിൽ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിച്ചെടുക്കണം; കർശന നിർദ്ദേശവുമായി യുഎഇ"
english_title: "UAE issues strict directive to confiscate mobile phones if used in schools"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341066/uae-issues-strict-directive-to-confiscate-mobile-phones-if-used-in-schools"
published_at: "2026-02-09T15:04:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989aa7da2598_using_phone.jpg"
keywords: []
---

# സ്കൂളുകളിൽ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിച്ചെടുക്കണം; കർശന നിർദ്ദേശവുമായി യുഎഇ

> **Lead Summary:** യുഎഇ: നിരോധനം ലംഘിച്ച് യുഎഇയിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമം ലംഘിക്കുന്നവരില്‍നിന്ന് പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ഒരു മാസത്തേക്കു കണ്ടുകെട്ടും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതു വരെ ഫോണ്‍ തിരികെ നല്‍കില്ല.

## Article Content

യുഎഇ: നിരോധനം ലംഘിച്ച് യുഎഇയിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമം ലംഘിക്കുന്നവരില്‍നിന്ന് പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ഒരു മാസത്തേക്കു കണ്ടുകെട്ടും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതു വരെ ഫോണ്‍ തിരികെ നല്‍കില്ല.

പഠനാവശ്യങ്ങള്‍ക്കായി അധ്യാപകരുടെ അനുമതിയോടെ ടാബ്ലെറ്റുകളും ഐപാഡുകളും ഉപയോഗിക്കാമെങ്കിലും ഇടവേളകളിലോ ക്ലാസ് സമയത്തിന് ശേഷമോ ഇവ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഫോണ്‍ കണ്ടുകെട്ടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളെ ഉടന്‍ വിവരമറിയിക്കുകയും ഔദ്യോഗിക രേഖകളില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സൈബര്‍ ബുള്ളിയിങ് തടയുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന നിയമം സ്‌കൂള്‍ പരിസരങ്ങളില്‍ അച്ചടക്കം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341066/uae-issues-strict-directive-to-confiscate-mobile-phones-if-used-in-schools)