---
title: "ഓഫീസിൽ കുഴഞ്ഞുവീണു; ദമ്മാമിൽ ബംഗളുരു സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Bengaluru native dies after collapsing in office in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341126/bengaluru-native-dies-after-collapsing-in-office-in-dammam"
published_at: "2026-02-09T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a182378104_20.jpg"
keywords: []
---

# ഓഫീസിൽ കുഴഞ്ഞുവീണു; ദമ്മാമിൽ ബംഗളുരു സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** **ദമ്മാം:** സൗദി അറേബ്യയിലെ ദമ്മാമിൽ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കർണാടക സ്വദേശി അന്തരിച്ചു.

## Article Content

**ദമ്മാം:** സൗദി അറേബ്യയിലെ ദമ്മാമിൽ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കർണാടക സ്വദേശി അന്തരിച്ചു.

ബംഗളുരു സ്വദേശിയായ ബാലാജി പത്മനാഭൻ കൊണ്ടയ്യ (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓഫീസിലിരിക്കെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ ദമ്മാമിലെ അൽ മന ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341126/bengaluru-native-dies-after-collapsing-in-office-in-dammam)