---
title: "ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഗള്‍ഫിൽ സ്വര്‍ണം വീണു, ഇന്നലെ കൂടിയതിന്റെ പകുതി വില കുറഞ്ഞു"
english_title: "Gold prices fell in Dubai today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341210/gold-prices-fell-in-dubai-today"
published_at: "2026-02-10T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ae9d37724a_gulf_gold.jpg"
keywords: []
---

# ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഗള്‍ഫിൽ സ്വര്‍ണം വീണു, ഇന്നലെ കൂടിയതിന്റെ പകുതി വില കുറഞ്ഞു

> **Lead Summary:** **[ ** ദുബായില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച യുഎഇ സമയം രാവിലെ 9 മണിക്ക്, 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 606.5 ദിര്‍ഹമായി. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോള്‍ ഇത് 610.5 ദിര്‍ഹമായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 7 ദിര്‍ഹത്തിനടുത്ത് ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. സ്വര്‍ണത്തിന്റെ മറ്റ് വകഭേദങ്ങളും ഇടിഞ്ഞു.

## Article Content

**[ ** ദുബായില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച യുഎഇ സമയം രാവിലെ 9 മണിക്ക്, 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 606.5 ദിര്‍ഹമായി. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോള്‍ ഇത് 610.5 ദിര്‍ഹമായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 7 ദിര്‍ഹത്തിനടുത്ത് ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. സ്വര്‍ണത്തിന്റെ മറ്റ് വകഭേദങ്ങളും ഇടിഞ്ഞു.

22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നീ സ്വര്‍ണ ഇനങ്ങള്‍ യഥാക്രമം ഗ്രാമിന് 561.5 ദിര്‍ഹം, 538 ദിര്‍ഹം, 461.5 ദിര്‍ഹം, 360.0 ദിര്‍ഹം എന്നിങ്ങനെയായി കുറഞ്ഞു. ഈ ആഴ്ച അവസാനം വരാനിരിക്കുന്ന പ്രധാന യുഎസ് തൊഴില്‍, പണപ്പെരുപ്പ ഡാറ്റയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ ഔണ്‍സിന് 0.5 ശതമാനം കുറഞ്ഞ് 5,028.68 ഡോളറിലാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണം തിങ്കളാഴ്ച കുതിച്ചുയര്‍ന്നിരുന്നു. ഇത് ഒരു പ്രധാന തിരുത്തലിനുശേഷം ലോഹത്തിന്റെ വില ഒരു പരിധി വരെ സ്ഥിരത കൈവരിച്ചക്കാന്‍ കാരണമായി. പക്ഷേ വിപണി ചാഞ്ചാട്ടത്തിന് വിധേയമായി തുടരാം എന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341210/gold-prices-fell-in-dubai-today)