---
title: "റമദാൻ; കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന് സൂചന"
english_title: "Ramadan Indications that the crescent moon will be visible in Kuwait on the evening of the 17th"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341211/ramadan-indications-that-the-crescent-moon-will-be-visible-in-kuwait-on-the-evening-of-the-17th"
published_at: "2026-02-10T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698aeae1c7d9a_ramadan.jpg"
keywords: []
---

# റമദാൻ; കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന് സൂചന

> **Lead Summary:** **കുവൈത്ത് സിറ്റി: [ **രാജ്യത്ത് ഫെബ്രുവരി 18ന് റമദാൻ ആരംഭിക്കുമെന്ന് സൂചന. 17 ന് സൂര്യാസ്തമയത്തിന് മുമ്പ് റമദാൻ ആരംഭിക്കുന്ന ചന്ദ്രക്കലയുടെ സംയോജനം സംഭവിക്കുമെന്നും സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ അസ്തമിക്കുമെന്നും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നതായി അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ **രാജ്യത്ത് ഫെബ്രുവരി 18ന് റമദാൻ ആരംഭിക്കുമെന്ന് സൂചന. 17 ന് സൂര്യാസ്തമയത്തിന് മുമ്പ് റമദാൻ ആരംഭിക്കുന്ന ചന്ദ്രക്കലയുടെ സംയോജനം സംഭവിക്കുമെന്നും സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ അസ്തമിക്കുമെന്നും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നതായി അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

അതേസമയം, റമദാൻ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശരിഅത്ത് കാഴ്ച സമിതിയുടെയും ഇതിനായുള്ള അധികാരികളുടെയും ഉത്തരവാദിത്തമാണെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. മക്കയിൽ സൂര്യാസ്തമയത്തിന് ഏകദേശം മൂന്ന് മിനിറ്റിനുശേഷം ചന്ദ്രൻ അസ്തമിക്കുമെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം മറ്റു അറബ്, ഇസ്‍ലാമിക രാജ്യങ്ങളിൽ ദൃശ്യപരത പരിമിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, റമദാനെ വരവേൽക്കുന്നതിനായി രാജ്യത്ത് ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. റമദാൻ മാസത്തിൽ പള്ളികളിലെ സംഭാവന ശേഖരണം, തറാവീഹ് നമസ്കാരങ്ങൾ, ഇഫ്താർ വിരുന്നുകൾ എന്നിവയിൽ ഇസ്‍ലാമിക കാര്യ മന്ത്രാലയം പള്ളി വകുപ്പ് കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341211/ramadan-indications-that-the-crescent-moon-will-be-visible-in-kuwait-on-the-evening-of-the-17th)