---
title: "നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഒരു മാസം മുൻപ്,  ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ്  ജിദ്ദയിൽ അന്തരിച്ചു"
english_title: "Heart attack; Malappuram native passes away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341343/heart-attack-malappuram-native-passes-away-in-jeddah-NEW"
published_at: "2026-02-11T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c1894ec13f_DEAD.jpg"
keywords: []
---

# നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഒരു മാസം മുൻപ്,  ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ്  ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ : **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പിലെ മുഹമ്മദ് അഫ്സൽ ആണ് മരിച്ചത്.

## Article Content

**ജിദ്ദ : **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പിലെ മുഹമ്മദ് അഫ്സൽ ആണ് മരിച്ചത്.

10 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിൽ കമ്പ്യൂട്ടർ ഷോപ്പിലെ ജീവനക്കാരനായിരുന്നു.

പിതാവ്: പാക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി, മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7), ഫാത്തിമ അസ (2 മാസം), സഹോദരിമാർ: ഹസനത്ത്, മുഹ്സിന, ആമിന. മൃ

തദേഹം ബക് ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341343/heart-attack-malappuram-native-passes-away-in-jeddah-NEW)