---
title: "പ്രവാസി മലയാളി  ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ"
english_title: "A native of Thrissur passed away in Sur, Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341584/a-native-of-thrissur-passed-away-in-sur-oman"
published_at: "2026-02-12T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d94ba76509_DEAD.jpg"
keywords: []
---

# പ്രവാസി മലയാളി  ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ

> **Lead Summary:** **സുർ: **തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ അന്തരിച്ചു . കൊടുങ്ങല്ലൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ ഉസ്മാൻകുട്ടിയുടെ മകൻ മുഹമ്മദ് യൂസഫ് ആണ് മരിച്ചത്.

## Article Content

**സുർ: **തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ അന്തരിച്ചു . കൊടുങ്ങല്ലൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ ഉസ്മാൻകുട്ടിയുടെ മകൻ മുഹമ്മദ് യൂസഫ് ആണ് മരിച്ചത്.

വർഷങ്ങളായി സൂറിൽ ബേക്കറിയും സൗണ്ട് സിസ്റ്റത്തിന്‍റെയും ഷോപ്പുകൾ നടത്തിയിരുന്നയാളാണ് യൂസുഫ്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.  ഭാര്യ: സക്കീന യുസുഫ്. മസ്കത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341584/a-native-of-thrissur-passed-away-in-sur-oman)