---
title: "ഒമാനിൽ 3,000 റിയാലിന്റെ സ്വർണം കവർന്ന കേസ്; പ്രതിയെ പിടികൂടി"
english_title: "Gold worth 3,000 riyals stolen in Oman; Suspect arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341638/gold-worth-3000-riyals-stolen-in-oman-suspect-arrested"
published_at: "2026-02-12T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e078b58056_22.jpg"
keywords: []
---

# ഒമാനിൽ 3,000 റിയാലിന്റെ സ്വർണം കവർന്ന കേസ്; പ്രതിയെ പിടികൂടി

> **Lead Summary:** **മസ്‌കത്ത്: **ഒമാനിലെ ഖാബൂറ വിലായത്തിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ഏകദേശം 3,000 റിയാൽ വിലമതിക്കുന്ന സ്വർണ്ണവും മറ്റ് ആഭരണങ്ങളുമാണ് ഇയാൾ കവർന്നത്. നോർത്ത് ബാത്തിന പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

## Article Content

**മസ്‌കത്ത്: **ഒമാനിലെ ഖാബൂറ വിലായത്തിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ഏകദേശം 3,000 റിയാൽ വിലമതിക്കുന്ന സ്വർണ്ണവും മറ്റ് ആഭരണങ്ങളുമാണ് ഇയാൾ കവർന്നത്. നോർത്ത് ബാത്തിന പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

വീട്ടിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പ്രദേശത്തെ ഒരു സ്വർണ്ണ വ്യാപാരിക്ക് വിൽക്കുകയാണ് പ്രതി ചെയ്തത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341638/gold-worth-3000-riyals-stolen-in-oman-suspect-arrested)