---
title: "'സീറ്റിലിരുന്നാൽ മീറ്റർ ഓടും, യാത്ര കഴിഞ്ഞാൽ ബില്ലും'; മക്ക ടാക്സികളിൽ അമിതകൂലി തടയാൻ അത്യാധുനിക സെൻസർ  മീ​റ്റ​ർ സംവിധാനം നി​ർ​ബ​ന്ധ​മാ​ക്കി"
english_title: "State-of-the-art sensor meter system made mandatory in Mecca taxis to prevent overcharging"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341786/state-of-the-art-sensor-meter-system-made-mandatory-in-mecca-taxis-to-prevent-overcharging"
published_at: "2026-02-13T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eee9cd270e_MAKKA_TAXSI.jpg"
keywords: []
---

# 'സീറ്റിലിരുന്നാൽ മീറ്റർ ഓടും, യാത്ര കഴിഞ്ഞാൽ ബില്ലും'; മക്ക ടാക്സികളിൽ അമിതകൂലി തടയാൻ അത്യാധുനിക സെൻസർ  മീ​റ്റ​ർ സംവിധാനം നി​ർ​ബ​ന്ധ​മാ​ക്കി

> **Lead Summary:** **മ​ക്ക:[** മക്കയിലെ ടാക്സി സേവനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 'മക്ക ടാക്സി' പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ നിരക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും വിലപേശലുകൾക്കും ഇതോടെ അന്ത്യമാകും.

## Article Content

**മ​ക്ക:[** മക്കയിലെ ടാക്സി സേവനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 'മക്ക ടാക്സി' പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ നിരക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും വിലപേശലുകൾക്കും ഇതോടെ അന്ത്യമാകും.

മക്കയിലെ പുതിയ ടാക്സി സംവിധാനത്തിൽ യാത്രക്കാരൻ സീറ്റിൽ ഇരിക്കുന്ന നിമിഷം തന്നെ സെൻസറുകൾ വഴി മീറ്റർ പ്രവർത്തനമാരംഭിക്കും. യാത്ര അവസാനിക്കുമ്പോൾ കൃത്യമായ തുക രേഖപ്പെടുത്തിയ പ്രിന്റഡ് ബില്ലും ലഭിക്കും. ഇതോടെ അമിതകൂലി ഈടാക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനാകും. കൂടാതെ, സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341786/state-of-the-art-sensor-meter-system-made-mandatory-in-mecca-taxis-to-prevent-overcharging)