---
title: "ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാൻ മരിച്ചു"
english_title: "Malappuram native Jisan dies while undergoing treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341822/malappuram-native-jisan-dies-while-undergoing-treatment"
published_at: "2026-02-13T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f127f6995f_jisan_death.jpg"
keywords: []
---

# ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാൻ മരിച്ചു

> **Lead Summary:** **ജിസാൻ: [** കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി, ജിസാൻ ബെയിഷ് ജനറൽ ആശുപത്രിയിൽ മരിച്ചു. മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖന്റെയും തങ്കയുടെയും മകൻ ബൈജു പുളിക്കലാണ് മരിച്ചത്.

## Article Content

**ജിസാൻ: [** കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി, ജിസാൻ ബെയിഷ് ജനറൽ ആശുപത്രിയിൽ മരിച്ചു. മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖന്റെയും തങ്കയുടെയും മകൻ ബൈജു പുളിക്കലാണ് മരിച്ചത്.

കരൾരോഗ ബാധിതനായിരുന്ന ബൈജു കഴിഞ്ഞയാഴ്ച്ച ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ജിസാൻ ബെയിഷിൽ ഫോർ സീസൺ മെയിൻറെനൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.15 വർഷമായി ജിസാൻ ബെയിഷിൽ ജോലിചെയ്‌തുവരുകയായിരുന്നു. ഭാര്യ: രഞ്ജിക. മകൻ: അനഞ്ജയ് (വിദ്യാർഥി).

ബൈജുവിന്റെ മൃതദേഹം ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജല ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മാഹിൻ കൊല്ലം എന്നിവരുടെ സഹായത്തോടെ ബൈജുവിൻറെ ബന്ധുക്കൾ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചു. ബൈജുവിന്റെ വിയോഗത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341822/malappuram-native-jisan-dies-while-undergoing-treatment)