---
title: "യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; തണുപ്പിന് ശമനമുണ്ടാകും, ചൂട് കൂടുമെന്നും കാലാവസ്ഥാ  കേന്ദ്രം "
english_title: "Weather conditions likely to change in the UAE in the coming days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341850/weather-conditions-likely-to-change-in-the-uae-in-the-coming-days"
published_at: "2026-02-13T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f41aba0022_uae.jpg"
keywords: []
---

# യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; തണുപ്പിന് ശമനമുണ്ടാകും, ചൂട് കൂടുമെന്നും കാലാവസ്ഥാ  കേന്ദ്രം 

> **Lead Summary:** യുഎഇ: **[** യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത. വരും നാളുകളില്‍ തണുപ്പിന് ശമനമുണ്ടാകുമെന്നും ചൂട് കൂടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. താപനില ഉയരുമെങ്കിലും രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

## Article Content

യുഎഇ: **[** യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത. വരും നാളുകളില്‍ തണുപ്പിന് ശമനമുണ്ടാകുമെന്നും ചൂട് കൂടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. താപനില ഉയരുമെങ്കിലും രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില ഉയരുമെന്നും ഇതിന് മുന്നോടിയായി ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ മുകള്‍ തട്ടിലുമുള്ള ഉയര്‍ന്ന മര്‍ദ്ദ സംവിധാനത്തിന്റെ ഫലമായാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും തണുത്ത കാലാവസ്ഥയായിരുന്നുവെങ്കില്‍ താപനിലയില്‍ ക്രമേണം വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ പകല്‍ സമയത്ത് ശക്തമായ വെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും താപനില 33ഡിഗ്രി മുതല്‍ 34ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. എന്നാല്‍ പര്‍വ്വത പ്രദേശങ്ങളില്‍ താപനില 23 ഡിഗ്രി താഴെയായി തുടരും.

പകല്‍ സമയങ്ങളില്‍ താപനില ഉയരുമെങ്കിലും ആദ്യത്തെ ആഴ്ചകളില്‍ രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും. ഇതിന് പുറമെ തീരദേശ മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുലര്‍ച്ചെ വാഹനമോടിക്കുന്നവര്‍ പ്രത്യക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യത്ത് കാറ്റിന്റെ വേഗത വര്‍ധിക്കും. വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടലില്‍ പോകുന്നവരും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. ഞായറാഴ്ച രാത്രിയോടെ കടല്‍ക്ഷോഭം അതിശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികളും മത്സ്യത്തൊഴിലാളികളും കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341850/weather-conditions-likely-to-change-in-the-uae-in-the-coming-days)