---
title: "കുവൈത്തിൽ വൻ മദ്യക്കടത്ത്, 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി"
english_title: "Huge liquor smuggling in Kuwait customs seize 3,144 bottles of foreign liquor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341960/huge-liquor-smuggling-in-kuwait-customs-seize-3144-bottles-of-foreign-liquor"
published_at: "2026-02-14T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69902f46a5ff7_liquor.jpg"
keywords: []
---

# കുവൈത്തിൽ വൻ മദ്യക്കടത്ത്, 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി

> **Lead Summary:** **കുവൈത്ത് സിറ്റി:[** കുവൈത്തിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ നടത്തിയ ശ്രമം കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. രഹസ്യമായി ഒളിപ്പിച്ചിരുന്ന 3144 കുപ്പി വിദേശമദ്യമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഫ്രാൻസ് റിപ്പബ്ലിക്കിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ എത്തിയ കണ്ടെയ്‌നറിനെ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി:[** കുവൈത്തിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ നടത്തിയ ശ്രമം കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. രഹസ്യമായി ഒളിപ്പിച്ചിരുന്ന 3144 കുപ്പി വിദേശമദ്യമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഫ്രാൻസ് റിപ്പബ്ലിക്കിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ എത്തിയ കണ്ടെയ്‌നറിനെ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തുകയായിരുന്നു.

കണ്ടെയ്‌നറിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ ഇരുമ്പ് ഷീറ്റുകൾ അടങ്ങിയ ചരക്കാണെന്ന് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കണ്ടെയ്‌നർ തുറന്ന് വിശദമായി പരിശോധിച്ചപ്പോൾ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഏകദേശം മൂവായിരത്തി നൂറ്റി നാല്പത്തിനാല് ബോട്ടിൽ വിദേശമദ്യം കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന പരിശോധനകൾ തുടരുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341960/huge-liquor-smuggling-in-kuwait-customs-seize-3144-bottles-of-foreign-liquor)