---
title: "ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി"
english_title: "Strong earthquake hits Oman coast; 5.2 magnitude recorded on Richter scale"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341983/strong-earthquake-hits-oman-coast-52-magnitude-recorded-on-richter-scale"
published_at: "2026-02-14T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990437567f6d_Strong_earthquake_hits_Oman_coast;_5.2_magnitude_recorded_on_Richter_scale.jpg"
keywords: []
---

# ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

> **Lead Summary:** ഒമാൻ: ഒമാനിലെ ഖസബ് തീരത്തിന് വടക്കുപടിഞ്ഞാറായി കപ്പൽ പാതയോട് ചേർന്നുള്ള കടൽമേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരമനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 3.08 ഓടെയായിരുന്നു ഭൂചലനം. ഖസബിൽ നിന്ന് ഏകദേശം 386 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറൻ ദിശയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്.

## Article Content

ഒമാൻ: ഒമാനിലെ ഖസബ് തീരത്തിന് വടക്കുപടിഞ്ഞാറായി കപ്പൽ പാതയോട് ചേർന്നുള്ള കടൽമേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരമനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 3.08 ഓടെയായിരുന്നു ഭൂചലനം. ഖസബിൽ നിന്ന് ഏകദേശം 386 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറൻ ദിശയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇ​ത് ഭൂ​ച​ല​ന സ​ജീ​വ മേ​ഖ​ല​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന തെ​ക്ക​ൻ ഇ​റാ​ൻ പ്ര​ദേ​ശ​ത്താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. മു​സ​ന്ദ​ത്തി​ൽ​നി​ന്ന് ഭൂ​ച​ല​ന​മു​ണ്ടാ​യ​യി​ട​ത്തേ​ക്ക് ദൂ​രം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഖ​സ​ബി​ലും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ ചി​ല ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് നേ​രി​യ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​രി​ക്കു​ക​ളോ കെ​ട്ടി​ട​നാ​ശ​മോ അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ്സ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341983/strong-earthquake-hits-oman-coast-52-magnitude-recorded-on-richter-scale)