---
title: "വീട്ടുജോലിക്കാർ ശ്രദ്ധിക്കുക; സൗദിയിൽ ജോലി നിർത്തിയാൽ 60 ദിവസത്തിനകം രാജ്യം വിടണം"
english_title: "If you stop working in Saudi Arabia, you must leave the country within 60 days."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342242/if-you-stop-working-in-saudi-arabia-you-must-leave-the-country-within-60-days"
published_at: "2026-02-16T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992bf750d92e_If_you_stop_working_in_Saudi_Arabia,_you_must_leave_the_country_within_60_days.jpg"
keywords: []
---

# വീട്ടുജോലിക്കാർ ശ്രദ്ധിക്കുക; സൗദിയിൽ ജോലി നിർത്തിയാൽ 60 ദിവസത്തിനകം രാജ്യം വിടണം

> **Lead Summary:** റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അവരുടെ തൊഴിൽ പദവി നിയമവിധേയമാക്കാൻ പുതിയ സമയപരിധി നിശ്ചയിച്ചു. ജോലിയിൽ നിന്ന് വിട്ടുനിന്നാൽ 60 ദിവസത്തിനുള്ളിൽ പദവി നിയമവിധേയമാക്കണമെന്നാണ് പുതിയ നിർദ്ദേശം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാർ പരിഷ്കരണ നടപടികളുടെ ഭാഗമായി ഈ മാറ്റം പ്രഖ്യാപിച്ചത്.

## Article Content

റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അവരുടെ തൊഴിൽ പദവി നിയമവിധേയമാക്കാൻ പുതിയ സമയപരിധി നിശ്ചയിച്ചു. ജോലിയിൽ നിന്ന് വിട്ടുനിന്നാൽ 60 ദിവസത്തിനുള്ളിൽ പദവി നിയമവിധേയമാക്കണമെന്നാണ് പുതിയ നിർദ്ദേശം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാർ പരിഷ്കരണ നടപടികളുടെ ഭാഗമായി ഈ മാറ്റം പ്രഖ്യാപിച്ചത്.

ജോലി നിർത്തിയാൽ, തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ‘മുസാനിദ്’ വഴി തൊഴിലുടമയ്ക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാം. സൗദിയിലെത്തി രണ്ട് വർഷം തികയാത്തവരാണെങ്കിൽ ഇങ്ങനെ ജോലിയിൽനിന്ന് വിട്ടുനിൽക്കുകയും അക്കാര്യം തൊഴിലുടമ ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി മന്ത്രാലയത്തെ അറിയിച്ചും കഴിഞ്ഞാൽ തൊഴിലാളി 60 ദിവസത്തിനകം രാജ്യം വിടണം. തൊഴിലാളി സൗദിയിലെത്തി രണ്ട് വർഷം കഴിഞ്ഞവരാണെങ്കിൽ 60 ദിവസത്തിനകം രാജ്യം വിടുകയോ പുതിയ സ്പോൺസറിലേക്ക് ജോലി മാറുകയോ വേണം. അതായത് രണ്ട് വർഷം തികയാത്തവർക്ക് രാജ്യം വിടുകയല്ലാതെ, സൗദിയിൽ പുതിയൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനാവില്ല. 60 ദിവസത്തിനകം ഈ പറഞ്ഞ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ തൊഴിലാളിയെ ‘ഹുറൂബ്’ (ഒളിച്ചോടിയെന്ന നിയമലംഘം നടത്തിയ ആൾ) ആയി കണക്കാക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് പുതിയ ‘മുസാനിദ്’ സേവനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342242/if-you-stop-working-in-saudi-arabia-you-must-leave-the-country-within-60-days)