---
title: "ചാഞ്ചാട്ടം തുടരുന്നു....! ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; 24 കാരറ്റിന് 600 ദിർഹത്തിലും താഴെയെത്തി"
english_title: "Gold prices drop sharply in Dubai  24-carat gold falls below 600 dirhams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342293/gold-prices-drop-sharply-in-dubai-24-carat-gold-falls-below-600-dirhams"
published_at: "2026-02-16T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992e7ef4c243_gold_price.jpg"
keywords: []
---

# ചാഞ്ചാട്ടം തുടരുന്നു....! ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; 24 കാരറ്റിന് 600 ദിർഹത്തിലും താഴെയെത്തി

> **Lead Summary:** **ദുബായ്: [ **സ്വർണവില ദുബായിലും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളുടെ ചുവടു പിടിച്ചാണ് വിലയിലെ താഴ്‌ച ഉണ്ടായിരിക്കുന്നത്. 600 ദിർഹം എന്ന നിർണായക നിലവാരത്തിന് താഴെയെത്തിയിരിക്കുകയാണ് വില. കഴിഞ്ഞ ആഴ്‌ചയിൽ ഭൂരിഭാഗം സമയത്തും ഈ നിലവാരത്തിന് മുകളിലായിരുന്ന വില ആഗോള ലാഭമെടുപ്പും ശാന്തമായ വ്യാപാര സാഹചര്യങ്ങളും കാരണം ഇടിവ്‌ നേരിടുകയാണ്.

## Article Content

**ദുബായ്: [ **സ്വർണവില ദുബായിലും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളുടെ ചുവടു പിടിച്ചാണ് വിലയിലെ താഴ്‌ച ഉണ്ടായിരിക്കുന്നത്. 600 ദിർഹം എന്ന നിർണായക നിലവാരത്തിന് താഴെയെത്തിയിരിക്കുകയാണ് വില. കഴിഞ്ഞ ആഴ്‌ചയിൽ ഭൂരിഭാഗം സമയത്തും ഈ നിലവാരത്തിന് മുകളിലായിരുന്ന വില ആഗോള ലാഭമെടുപ്പും ശാന്തമായ വ്യാപാര സാഹചര്യങ്ങളും കാരണം ഇടിവ്‌ നേരിടുകയാണ്.

വ്യാപാരം തുടങ്ങിയപാടെ രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 599.75 ദിർഹം ആയിരുന്നു വില, ഇന്നലത്തെ വിലയായ 607.50 ദിർഹത്തിൽ നിന്ന് ഗണ്യമായി കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് 562.50 ദിർഹത്തിൽ നിന്ന് 555.25 ദിർഹം ആയി ഇടിഞ്ഞു. ഇത് ആഗോള വില ചലനങ്ങളെ പ്രതിഫലിക്കുന്ന ഒരു തകർച്ചയാണെന്നതാണ് യാഥാർഥ്യം.

ആഗോളതലത്തിൽ സ്വർണവില ഔൺസിന് 5000 ഡോളറിന് താഴെയെത്തിയതാണ് ഈ വിലയിടിവിന് ഹേതുവായത്. യുഎസ് പണപ്പെരുപ്പ ഡാറ്റ നേരിയ തോതിൽ ഉയർന്നതിനെത്തുടർന്ന് മുൻ സെഷനുകളിൽ ശക്തമായ മുന്നേറ്റം പ്രകടമാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാപാരികൾ ലാഭമെടുത്തതാണ് പ്രധാനമായി സ്വർണവിലയെ പിന്നോട്ട് വലിച്ചത്.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണത്തിന് പിന്തുണ നൽകിയിരുന്നു. സാധാരണയായി, ബോണ്ടുകളിലും പണത്തിലുമുള്ള വരുമാനം കുറയുമ്പോൾ, നിക്ഷേപകർ സ്വർണം പോലുള്ള ആസ്‌തികളിലേക്ക് ആകർഷിക്കപ്പെടാറുണ്ട്. എങ്കിലും പലവിധ കാരണങ്ങളും കൊണ്ട് വിപണിയിലെ സാഹചര്യം കൊണ്ടും അതുണ്ടായില്ല.

ഇന്നലെ വിലയിടിവ് പ്രധാനമായും ആ നേട്ടങ്ങൾക്ക് ശേഷമുള്ള ലാഭമെടുപ്പും ഏഷ്യയിലെ കുറഞ്ഞ വ്യാപാര അളവും കാരണമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണികളിലൊന്നായ ചൈനയിൽ ചാന്ദ്ര പുതുവർഷ അവധിയായതിനാൽ വ്യാപാര അളവ് കുറഞ്ഞതും ഇതിന് ആക്കം കൂട്ടി. സമീപ മാസങ്ങളിൽ ചൈനയിൽ സ്വർണത്തിന് വലിയ ഡിമാൻഡ് പ്രകടമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342293/gold-prices-drop-sharply-in-dubai-24-carat-gold-falls-below-600-dirhams)