---
title: "റമദാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഖത്തറിൽ സർക്കാർ ഓഫിസുകൾ അഞ്ച് മണിക്കൂർ പ്രവർത്തിക്കും"
english_title: "Ramadan working hours announced; Government offices in Qatar to operate for five hours"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342351/ramadan-working-hours-announced-government-offices-in-qatar-to-operate-for-five-hours"
published_at: "2026-02-16T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69935324daedd_12.jpg"
keywords: []
---

# റമദാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഖത്തറിൽ സർക്കാർ ഓഫിസുകൾ അഞ്ച് മണിക്കൂർ പ്രവർത്തിക്കും

> **Lead Summary:** **ദോഹ:** റമദാൻ മാസത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം ക്രമീകരിച്ച് ഖത്തർ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. റമദാനിൽ സർക്കാർ ഓഫിസുകൾ പ്രതിദിനം അഞ്ച് മണിക്കൂർ മാത്രമായിരിക്കും പ്രവർത്തിക്കുക.

## Article Content

**ദോഹ:** റമദാൻ മാസത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം ക്രമീകരിച്ച് ഖത്തർ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. റമദാനിൽ സർക്കാർ ഓഫിസുകൾ പ്രതിദിനം അഞ്ച് മണിക്കൂർ മാത്രമായിരിക്കും പ്രവർത്തിക്കുക.

സാധാരണ നിലയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഓദ്യോഗിക സമയം. എന്നാൽ, ജോലികൾ തടസ്സപ്പെടാത്ത രീതിയിൽ രാവിലെ 10 മണി മുതൽ പ്രവൃത്തിസമയം ക്രമീകരിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. ഏത് സമയക്രമം തിരഞ്ഞെടുത്താലും പ്രതിദിനം അഞ്ച് മണിക്കൂർ ജോലി പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342351/ramadan-working-hours-announced-government-offices-in-qatar-to-operate-for-five-hours)