---
title: "റമദാൻ; ദുബായിൽ സാലിക് ടോൾ നിരക്കുകളിൽ മാറ്റം, പുലർച്ചെ യാത്ര സൗജന്യം"
english_title: "Ramadan; Salik toll rates change in Dubai, travel free in the morning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342468/ramadan-salik-toll-rates-change-in-dubai-travel-free-in-the-morning"
published_at: "2026-02-17T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69942e9d821b8_12.jpg"
keywords: []
---

# റമദാൻ; ദുബായിൽ സാലിക് ടോൾ നിരക്കുകളിൽ മാറ്റം, പുലർച്ചെ യാത്ര സൗജന്യം

> **Lead Summary:** **ദുബായ്:** വിശുദ്ധ റമദാൻ മാസത്തിലെ ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ദുബായിലെ ടോൾ ഓപ്പറേറ്ററായ 'സാലിക്' പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു.

## Article Content

**ദുബായ്:** വിശുദ്ധ റമദാൻ മാസത്തിലെ ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ദുബായിലെ ടോൾ ഓപ്പറേറ്ററായ 'സാലിക്' പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു.

വിശ്വാസികളുടെയും യാത്രക്കാരുടെയും സൗകര്യാർത്ഥം ജോലി സമയത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിഗണിച്ചാണ് ടോൾ ഷെഡ്യൂളിൽ പരിഷ്കാരം വരുത്തിയത്.

പുതിയ നിർദ്ദേശപ്രകാരം പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെയുള്ള സമയങ്ങളിൽ ടോൾ ഈടാക്കില്ല. ഈ അഞ്ചു മണിക്കൂർ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും.

തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പീക്ക്, ഓഫ് പീക്ക് സമയങ്ങൾ തിരിച്ചുള്ള ഈ ക്രമീകരണം.

ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ പുലർച്ചെ 2 വരെയുള്ള സമയങ്ങളിൽ 4 ദിർഹം ടോൾ നൽകണം. എന്നാൽ മറ്റു ദിവസങ്ങളിലെ പോലെ തന്നെ ഞായറാഴ്ചയും പുലർച്ചെ 2 മുതൽ 7 വരെ ടോൾ രഹിതമായിരിക്കും.

റമദാൻ കാലത്തെ വൈകുന്നേരങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും ഡ്രൈവർമാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഈ പുതിയ ടൈം ടേബിൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342468/ramadan-salik-toll-rates-change-in-dubai-travel-free-in-the-morning)