---
title: "സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ"
english_title: "Royal Oman Police arrest eight people for cattle theft in Suhar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342503/royal-oman-police-arrest-eight-people-for-cattle-theft-in-suhar"
published_at: "2026-02-17T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944d32d4961_gcc_arested_.jpg"
keywords: []
---

# സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ

> **Lead Summary:** സു​ഹാ​ർ: ഒമാനിലെ സുഹാറിൽ കന്നുകാലികളെ മോഷ്ടിച്ച സംഭവത്തിൽ എട്ടുപേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സുഹാർ വിലായത്തിലെ വിവിധയിടങ്ങളിൽ നിന്ന് വ്യാപകമായി കന്നുകാലികൾ മോഷണം പോകുന്നു എന്ന പരാതിയെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

## Article Content

സു​ഹാ​ർ: ഒമാനിലെ സുഹാറിൽ കന്നുകാലികളെ മോഷ്ടിച്ച സംഭവത്തിൽ എട്ടുപേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സുഹാർ വിലായത്തിലെ വിവിധയിടങ്ങളിൽ നിന്ന് വ്യാപകമായി കന്നുകാലികൾ മോഷണം പോകുന്നു എന്ന പരാതിയെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

പിടിയിലായവർക്കെതിരെ നിലവിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. ജനങ്ങൾ തങ്ങളുടെ കന്നുകാലികളെയും സ്വത്തുക്കളെയും സുരക്ഷിതമായി സൂക്ഷിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342503/royal-oman-police-arrest-eight-people-for-cattle-theft-in-suhar)