---
title: "പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം; പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്"
english_title: "Air India Express launches new non-stop services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342509/air-india-express-launches-new-non-stop-services"
published_at: "2026-02-17T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699455f886326_air_india.jpg"
keywords: []
---

# പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം; പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

> **Lead Summary:** **ദുബായ്: **ദുബായിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർലൈൻ പ്രഖ്യാപിച്ചു.

## Article Content

**ദുബായ്: **ദുബായിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർലൈൻ പ്രഖ്യാപിച്ചു.

മാർച്ച് 29 മുതലാണ് പുതിയ നോൺ-സ്റ്റോപ്പ് വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡിൽ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

**ഭക്ഷണവും കുറഞ്ഞ നിരക്കും**

യാത്രക്കാർക്ക് 500 രൂപ മുതൽ ആരംഭിക്കുന്ന 'ഗോർമയർ' ചൂടുള്ള ഭക്ഷണങ്ങൾ വിമാനത്തിനുള്ളിൽ ഓർഡർ ചെയ്യാം. നിലവിൽ ഹൈദരാബാദിൽ നിന്ന് അബുദാബി, ബഹ്‌റൈൻ, ദമാം, ദോഹ, ജിദ്ദ, കുവൈത്ത് സിറ്റി, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി സർവീസ് നടത്തുന്നുണ്ട്.

**എക്സ്പ്രസ് മോർ സെയിൽ**

ഈ മാസമാദ്യം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് 20 ശതമാനം വരെ ഇളവ് നൽകുന്ന പ്രത്യേക സെയിൽ എയർലൈൻ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അഞ്ച് ദശലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരുന്നത്. ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടായിരുന്നു ഈ ഓഫർ. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് കൂടുതൽ സർവീസുകൾ വരുന്നത് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342509/air-india-express-launches-new-non-stop-services)