---
title: " റമദാനിൽ റിയാദ് മെട്രോ സർവീസിന് പുതിയ സമയക്രമം "
english_title: "New timetable for Riyadh Metro service during Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342546/new-timetable-for-riyadh-metro-service-during-ramadan"
published_at: "2026-02-17T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994999d0553c_25.jpg"
keywords: []
---

#  റമദാനിൽ റിയാദ് മെട്രോ സർവീസിന് പുതിയ സമയക്രമം 

> **Lead Summary:** **റിയാദ്:** റമദാൻ പ്രമാണിച്ച് റിയാദ് മെട്രോയുടെയും ബസ് സർവീസിന്റെയും സമയക്രമത്തിൽ മാറ്റം വരുത്തി. രാത്രി വൈകിയും പുലർച്ചെ വരെയും യാത്രക്കാർക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണം.

## Article Content

**റിയാദ്:** റമദാൻ പ്രമാണിച്ച് റിയാദ് മെട്രോയുടെയും ബസ് സർവീസിന്റെയും സമയക്രമത്തിൽ മാറ്റം വരുത്തി. രാത്രി വൈകിയും പുലർച്ചെ വരെയും യാത്രക്കാർക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണം.

മെട്രോ ട്രെയിനുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണിക്ക് സർവീസ് ആരംഭിച്ച് പുലർച്ചെ 2:30 വരെ തുടരും. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 3 മണി വരെയും, ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 2:30 വരെയുമാണ് മെട്രോ പ്രവർത്തിക്കുക.

റിയാദ് ബസ് സർവീസുകൾ എല്ലാ ദിവസവും രാവിലെ 5:30 മുതൽ പുലർച്ചെ 3 മണി വരെ ലഭ്യമാകും. ആവശ്യാനുസരണം ലഭ്യമാകുന്ന 'ബസ് ഓൺ ഡിമാൻഡ്' സേവനം സാധാരണ ദിവസങ്ങളിൽ രാവിലെ 7:30-നും വാരാന്ത്യങ്ങളിൽ 10:30-നും ആരംഭിച്ച് പുലർച്ചെ 3 മണി വരെ നീണ്ടുനിൽക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342546/new-timetable-for-riyadh-metro-service-during-ramadan)