---
title: "മകളെ വിറ്റ രണ്ടാനമ്മ; 17-കാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ രണ്ടാനമ്മയ്ക്ക് മൂന്ന് വർഷം തടവ്"
english_title: "Stepmother gets three years in prison for forcing 17-year-old into prostitution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342657/stepmother-gets-three-years-in-prison-for-forcing-17-year-old-into-prostitution"
published_at: "2026-02-18T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699577ddb1596_Stepmother_gets_three_years_in_prison_for_forcing_17-year-old_into_prostitution.jpg"
keywords: []
---

# മകളെ വിറ്റ രണ്ടാനമ്മ; 17-കാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ രണ്ടാനമ്മയ്ക്ക് മൂന്ന് വർഷം തടവ്

> **Lead Summary:** മ​നാ​മ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രായപൂർത്തിയാകാത്ത രണ്ടാനമ്മയുടെ മകളെ പെൺവാണിഭത്തിന് പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്ത കേസിൽ 38 കാരിയായ പാകിസ്താൻ സ്വദേശിനിക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

## Article Content

മ​നാ​മ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രായപൂർത്തിയാകാത്ത രണ്ടാനമ്മയുടെ മകളെ പെൺവാണിഭത്തിന് പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്ത കേസിൽ 38 കാരിയായ പാകിസ്താൻ സ്വദേശിനിക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ത​ട​വി​ന് പു​റ​മെ 2,000 ബ​ഹ്‌​റൈ​ൻ ദി​നാ​ർ പി​ഴ​യൊ​ടു​ക്കാ​നും പെ​ൺ​കു​ട്ടി​യെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വേ​ശ്യാ​വൃ​ത്തി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ന്നെ​യാ​ണ് ര​ണ്ടാ​ന​മ്മ 17 വ​യ​സ്സു​കാ​രി​യു​മാ​യി പാ​കി​സ്താ​നി​ൽ​നി​ന്ന് ബ​ഹ്‌​റൈ​നി​ലെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ര​ണ്ട് വ്യ​ത്യ​സ്ത ഫ്ലാ​റ്റു​ക​ളി​ലാ​യി താ​മ​സി​പ്പി​ക്കു​ക​യും അ​വി​ടെ ക​സ്റ്റ​മ​ർ​മാ​രെ എ​ത്തി​ച്ച് പെ​ൺ​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്യു​ക​യു​മാ​യി​രു​ന്നു ഇ​വ​ർ ചെ​യ്തി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ഇ​വ​ർ ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ദി​വ​സേ​ന ഏ​ഴ് ഇ​ട​പാ​ടു​കാ​രെ​വ​രെ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​താ​യി പ്ര​തി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നോ​ട് സ​മ്മ​തി​ച്ചു. ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും 10 മു​ത​ൽ 20 ദി​നാ​ർ വ​രെ​യാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. ഈ ​തു​ക മു​ഴു​വ​ൻ പ്ര​തി ത​ന്നെ​യാ​ണ് കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ സ്വാ​ധീ​നി​ച്ച്, കു​ടും​ബ​ത്തി​ലെ ദാ​രി​ദ്ര്യം മാ​റ്റാ​ൻ ഈ ​വ​ഴി തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് ര​ണ്ടാ​ന​മ്മ സ​മ്മ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​യ ഇ​ത്ത​രം അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​നു​ഷി​ക​മാ​യ എ​ല്ലാ മൂ​ല്യ​ങ്ങ​ളും ലം​ഘി​ച്ച ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342657/stepmother-gets-three-years-in-prison-for-forcing-17-year-old-into-prostitution)